Showing posts with label GK Questions in Malayalam. Show all posts
Showing posts with label GK Questions in Malayalam. Show all posts

Saturday, 2 December 2017

PSC tricks to remember Samadhi places

വീരനായ രാജീവും ശാന്തനായ നെഹറുവും കൂടി ശക്തിയുള്ള ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ്‌ ചെയ്തു.. ഇതു കണ്ട ജഗന്റെ സമനില തെറ്റി. കൃഷ്ണന്റെ ബോധവും പോയി..നന്ദ നാരായണ പാടിക്കൊണ്ട്‌ സ്വന്തം ദേശത്ത്‌ അഭയവും തേടി "

ഇനി അന്ത്യവിശ്രമ സ്ഥലങ്ങൾ കേട്ടോളു...

1 , രാജീവ്‌ ഗാന്ധി -വീർഭൂമി ( വീരനായ രാജീവും)
2 , നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)
3 , ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ (ശക്തിയുള്ള ഇന്ദിര)
4 , ചരൺ സിംഗ്‌ - കിസാൻ ഘട്ട്‌ ( ചരിഞ്ഞു നിന്ന് കിസ്സ്‌ )
5 , ജഗജീവൻ റാം - സമതാസ്ഥൽ ( ജഗന്റെ സമനില)
6 , കിഷൻ കാന്ത്‌ - നിഗംബോധ്ഘട്ട്‌ ( കൃഷ്ണന്റെ ബോധവും)
7 , ഗുത്സാരിലാൽ നന്ദ - നാരായൺ ഘട്ട്‌ ( നന്ദ നാരായണ പാടി)
8 , മൊറാർജി ദേശായി - അഭയ്ഘട്ട്‌ ( ദേശത്ത്‌ അഭയം തേടി)


👉 ചൈത്ര ഭൂമി (ചൈതന്യ ഭൂമി) - അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണു
👉 ഏകതാസ്ഥലിൽ അന്ത്യ വിശ്രമം കൊള്ളുന്നത്‌- സെയിൽസിംഗ്‌,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണു
👉കെ. ആർ. നാരായണൻ - കർമ്മഭൂമി (ഉദയഭൂമി)
👉നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും, ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു
👉ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്‌ എന്നറിയുന്നത്‌ : രാജീവ്‌ ഗാന്ധി
👉'ചാണക്യ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത്‌ : നെഹറു
👉 വധിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
👉പാർളമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി : ചരൺ സിംഗ്‌

Wednesday, 29 November 2017

PSC Tricks to remember Slave Dynasty PSC Questions



തനിക്ക് ശേഷം അധികാരത്തിൽ വന്ന *ഇലത്തുമിഷിന്* തന്നെ കാൾ നല്ല *കബർ* ആക്കിയത് കണ്ടപ്പോള് *_കുത്തബിന് കോംപ്ലക്സ്_* ആയി.
___________________
📍അടിമ വംശ സ്ഥാപകൻ = *കുത്ബുദിൻ ഐബക്*
📍 ഇയാൾക്കു ശേഷം *അരാം ഷാ*
📍 അരാം ഷായെ *ബാഗ് ഈ ജൂത്* മൈതാനത്തിൽ വച്ചു *ഇലതുമിഷ്* കൊന്നു.പിന്നെ അധികാരത്തിലേറി
📍 *ഇലതുമിഷിന്റ് കബർ ആണ് കുത്തബ് കോംപ്ലക്സ്*
📍രണ്ടാം *അടിമ വംശ സ്ഥാപകൻ* *_ബാൽബൻ_*
📍 അവസാന അടിമ വംശ രാജാവ് *കൈക്കോ ബാദ്*

Monday, 27 November 2017

Famous world organisation GK Questions in Malayalam

*പ്രധാന ലോക സംഘടനകൾ - സ്ഥാപിക്കപ്പെട്ട വർഷം - ആസ്ഥാനം*

★ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക്
★യുനെസ്കോ - 1945 നവംബർ 16 - പാരീസ്
★യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക്
★ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ
★ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ
★ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ
★അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ
★അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന
★ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി
★നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ്
★ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ
★യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1 - ബ്രസൽസ്
★ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 - ആഡിസ് അബാബ
★അറബ് ലീഗ് - 1945 മാർച്ച് 22 - കെയ്റോ
★ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 - ജക്കാർത്ത
★സാർക്ക് (SAARC) - 1985 ഡിസംബർ 8 - കാഠ്മണ്ഡു
★ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 - വിയന്ന
★റെഡ്ക്രോസ് - 1863 ഒക്ടോബർ 29 - ജനീവ
★ആംനെസ്റ്റി ഇന്റർനാഷണൽ - 1961 ജൂലൈ 22 - ലണ്ടൻ
★ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 - ആംസറ്റർഡാം
★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്
★IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്
★IUPAC - 1919 - സൂറിച്ച്
★ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ
★ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്
★ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്
★ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 - ലണ്ടൻ

Memory Tricks for Kerala PSC Exams in Malayalam Part 2

Memory Tricks for Kerala PSC Exams in Malayalam Part 2

===============================================
ഈ തിരുവനതപുരം കാർ എന്താ ഇങ്ങനെ... ഇ *വാമനൻ*എന്നാൽ ചെറുത് അല്ലെ ... പിന്നെ എന്തിനാ അവർ അവരുടെ ജില്ലയിലെ *ഏറ്റവും വലിയ നദിക് വാമനപുരം*എന്ന പേര് ഇട്ടത്
💥തിരുവനതപുരം ജില്ലയിലെ ഏറ്റവും വലിയ നദി - *വാമനപുരം*(88km)
🔰🔰
===============================================
*സിംഹം സഫാരി*ചെയ്യുന്നത് കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ വാ ദ്വീപിലോട്ട് വാ... ദ്വീപിലെ *കുന്നിന്റെ മേളിൽ ഉള്ള മരത്തിൽ* ഉണ്ട്... ഇപ്പൊ സഫാരിക് വരും...
💥കേരളത്തിലെ ലയൺ സഫാരി പാർക്ക്‌ - *മരക്കുന്നം ദ്വീപ്*
===============================================
കേരളത്തിൽ *ഏറ്റവും കൂടുതൽ ബ്ലോക്കുള്ള ജില്ലാ തൃശൂർ ആണ്*.. അത് കൊണ്ട് തന്നെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ ബ്ലോക്കിലൊക്കെ പെട്ട് *ഏറ്റവും കൂടുതൽ പോസ്റ്റ്‌*ആവുന്നതും തൃശൂർ ആവും
💥ഏറ്റവും കൂടുതൽ ബ്ലോക്ക്‌ പഞ്ചായത്ത് ഉള്ള ജില്ലാ -തൃശൂർ (16)
💥കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസ് -തൃശൂർ ❣❣❣
===============================================
*പട്ടിക ജാതി*കാരുടെ *പാ.. വ*
💥പട്ടിക ജാതിക്കാർ കൂടുതൽ *പാലക്കാട്‌*
കുറവ് *വയനാട്*
===============================================
വയനാട്, *മതി*.... *ബാപാ*
വയനാട് ജില്ലയിലെ പുഴകൾ 👇🏼
1⃣ *മ*നന്താ വാടി
2⃣ *തി*രുനെല്ലി
3⃣ *ബാ*വലി പുഴ
4⃣ *പ*നമരം

Saturday, 25 November 2017

Memory Tricks for Kerala PSC Exams in Malayalam Part 1

Memory Tricks for Kerala PSC Exams in Malayalam Part 1

===========================
*1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ 💙കണ്ടത്*
❣ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984
❣ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത )
❣ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത
===========================================
💥ഈ കൊച്ചിയിൽ അല്ലെ മെട്രോ ഉള്ളു... പിന്നെ എന്തിനാ തിരുവനതപുരതെ കേരളത്തിലെ ആദ്യ മെട്രോ നഗരമായി 2010ൽ പ്രഖ്യാപിച്ചത്... 💥💥
കേരളത്തിലെ ആദ്യ മെട്രോ നഗരം - trivandrum🔥
===========================================
_തിരുവനതപുരതെ_ *കിളി*(🐤)യും *കോയി*(🐔) *കനക കുന്നു കൊട്ടാരത്തിൽ* പോവാൻ വേണ്ടി *കുതിര*(🐴) യുടെ വീട്ടിൽ *കവടി* നോക്കാൻ പോയി
തിരുവനതപുരതെ കൊട്ടാരങ്ങൾ
💥കിളി മാനൂർ കൊട്ടാരം
💥കോയിക്കൽ കൊട്ടാരം
💥കവടിയാർ കൊട്ടാരം
💥കനക കുന്നു കൊട്ടാരം
💥കുതിര മാളിക കൊട്ടാരം

PSC Questions related to Trains in Malayalam ( തീവണ്ടി )

PSC Questions related to Trains in Malayalam ( തീവണ്ടി  )

🚂  ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
ഖൂം, ഡാർജലിങ്(2258 മീറ്റർ)

🚂  ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)

🚂  ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം

🚂  ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ

🚂  ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
റിങ്കു സിൻഹ റോയ് (1994)

🚂  കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓
സൗത്തേൺ സോൺ

🚂  ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ

🚂  രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓
സംസ്‌കൃതി എക്സ്പ്രസ്സ്

🚂  ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓
ശതാപ്തി എക്സ്പ്രസ്സ്

🚂  ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്

🚂  ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓
വിവേക് എക്സ്പ്രസ്സ്

🚂  കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ

🚂  കേരളത്തിലെ ആദ്യത്തെ ദേശീയ പാത❓❓
NH 47 കന്യാകുമാരി മുതൽ സേലം വരെ

🚂  റെയിൽ കോച്ച് ഫാക്ടറി എവിടെ❓❓
കപൂർത്തല

🚂  ഇന്റഗ്രൽ കോച്ച് ഫാക്ടറി❓❓
പേരമ്പുർ

🚂  റെയിൽ വീൽ ഫാക്ടറി❓❓
യെലഹങ്ങ

🚂  ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ്  ❓❓
നീലഗിരി മൗണ്ടൈൻ റെയിൽവേ

🚂  വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്

🚂  കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്

🚂  ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്

🚂  ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്❓❓
ചാണക്യപുരി ന്യൂ ഡൽഹി

🚂  റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
വഡോദര ഗുജറാത്ത്

🚂  ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്

🚂   ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത

🚂  ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ

🚂  Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്

🚂  ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ